കൊവിഡ് 19 ഐസോലേഷനിൽ ഇരുന്ന വിദ്യാർത്ഥിനിയേയും പിതാവിനെയും സി.പി.എം ഗുണ്ടകൾ വീടുകയറി ആക്രമിച്ചു. കൊവിഡ് ഉണ്ടെങ്കിൽ വീടും വീട്ടുകാരെയും ചുട്ടെരിക്കും എന്ന ഭീഷണി മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ

കൊവിഡ് 19 ഐസോലേഷനിൽ ഇരുന്ന വിദ്യാർത്ഥിനിയേയും പിതാവിനെയും സി.പി.എം ഗുണ്ടകൾ വീടുകയറി ആക്രമിച്ചു. കൊവിഡ് ഉണ്ടെങ്കിൽ വീടും വീട്ടുകാരെയും ചുട്ടെരിക്കും എന്ന ഭീഷണി മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ


കോയമ്പത്തുരിലെ പ്രമുഖ കോളേജിൽ പഠിക്കുന്ന ബിരുധ വിദ്യാർത്ഥിനി കാർമാർഗം വീട്ടിലെത്തിയ ഉടൻ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും സ്വമേധയാ ക്വാറന്റയിൻ ചെയ്ത് വീട്ടിലിരിക്കുമ്പോഴാണ് രോഗമുണ്ടെന്ന് പറഞ്ഞ് പിതാവിനെയടക്കം ആക്രമിച്ച് വീടും തകർത്തത്. വിദ്യാർത്ഥി ക്വാറന്റയിൻ ആയ ഉടനെ രോഗമുള്ളയാളാണ് അതുകൊണ്ട് ഈ നാട്ടിൽ നിന്ന് ഇവരെ ഓടിക്കണം അക്രമിക്കണം എന്നെല്ലാം പറഞ്ഞ് അക്രമികളുടെ വാട്ട്‌സാപ് കൂട്ടായ്മയിലൂടെ ഭീഷണി മുഴക്കിയിരുന്നു.

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് പോലിസ് അതിർത്തിയിലാണ് കേരള പോലീസിനും കോവിഡിനെതിരെ രാപകൽ പൊരുതുന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കേരളത്തിലെ സർക്കാരിനും അപമാനകരമായ പ്രവർത്തി നടന്നത്. ആക്രമണ ഭീഷണി വാട്‌സാപ്പ് വഴി അറിഞ്ഞതിനെ തുടർന്ന് തണ്ണിത്തോട് പോലിസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അഡീഷണൽ എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്യത്തിലുള്ള എണ്ണത്തിൽ കുറഞ്ഞ പോലിസ് അക്രമികൾക്ക് പ്രോത്സാഹനം കൊടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.കോവിടിനെതിരെ ഒരു മണിക്കൂർ പോലും വിശ്രമമില്ലാതെ അഹോരാത്രം കഷ്ടപ്പെടുന്ന പത്തനംതിട്ട പോലിസിന് തന്നെ അപമാനകരമായ പ്രവർത്തിയാണ് ഉണ്ണികൃഷ്ണൻ എന്ന പോലിസ് ഉദ്യോഗസ്ഥനും ചെയ്തത്.

അക്രമണ വിവരം പോലിസിനെയും മുഖ്യമന്ത്രിയേയും അറിയിച്ചതാണ് വീട് തകർക്കാൻ കാരണം. ഏറ്റവും മികച്ച പോലീസ് ഓഫിസറെന്ന പേരുള്ള സൈമൺ ഐ.പി.എസ് ജില്ലാ പോലിസ് മേധാവി ആയിട്ടുള്ള പത്തനംതിട്ടയിൽ ഇങ്ങനെ ഒരു അക്രമം ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയും കരുതിയിരുന്നില്ല. മുഖ്യമന്ത്രി ഈ ദുരന്തകാലത്ത് ജനങ്ങൾക്ക് നൽകുന്ന കരുതലിനെ പാർട്ടിയിലെ ക്രിമിനലുകൾ തകർക്കുന്നത് അത്യന്തം ഖേദകരമാണ്. പോലിസും, മുഖ്യമന്ത്രിയും, സർക്കാരും മാത്രമല്ല ഓരോ നാട്ടുകാരും ഈ അവസരത്തിൽ ഇത്തരത്തിലുള്ള അക്രമണം നടത്തി സദാചാര പോലീസ് ചമയുന്നത് ലോകത്തിൽ തന്നെ കോവിഡ് പരിചരണത്തിൽ മാതൃകയായ് നിൽക്കുന്ന കേരളത്തിന് അപമാനകരമാണ്.